ഗുരുവായൂർ: റെയിൽവേ മേൽപ്പാല നിർമാണത്തിന്റെ ഭാഗമായി പാളത്തിനടുത്ത് തൂണ് നിർമിക്കുന്നതിനുള്ള പൈലിംഗ് മെഷീൻ സ്ഥാപിക്കാൻ റെയിൽവേ ഗേറ്റ് വഴിയുള്ള വാഹനഗതാഗതം ആറു മണിക്കൂർ നിരോധിച്ചു. ഇന്നലെ രാവിലെ 10 മുതൽ നാലുവരെയാണ് ഗതാഗതം നിരോധിച്ചത്. ഈ സമയം കിഴക്കേനട റെയിൽവെ ഗേറ്റ് വഴിയുള്ള ചെറിയ വാഹനങ്ങളുടെ ഗതാഗതം തടസപ്പെട്ടു. മുന്നറിയിപ്പില്ലാതെ ഗേറ്റ് അടച്ചതോടെ ഇതു വഴി വന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു.
80 ടണ്‍ ഭാരമുള്ള പൈലിംഗ് റോട്ടറി റിഗ് എന്ന മെഷീൻ സ്ഥാപിക്കുന്നതിനുള്ള സുരക്ഷ കണക്കിലെടുത്താണു ഗതാഗതം നിരോധിച്ചത്. മെഷീന്റെ ഭാഗങ്ങൾ കൂട്ടി യോജിപ്പിക്കുന്നതിനായി രണ്ടു മണിക്കൂറിലേറെ നേരം റെയിൽവേ വൈദ്യുതി ഓഫ് ചെയ്തു നൽകി. പിന്നീട് വൈകീട്ട് നാലുമുതൽ റെയിൽ പാളത്തിന്റെ തെക്ക് ഭാഗത്ത് കൂടി ഗുരുവായൂരിൽ നിന്ന് തൃശൂർ ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങളെ കടത്തി വിട്ടു തുടങ്ങി. പൈലിംഗ് മെഷീന്റെ ഭാഗങ്ങൾ കൂട്ടി യോജിപ്പിക്കുന്ന പ്രവൃത്തി ഇന്നും തുടരും. നാളെ മുതൽ പൈലിംഗ് ജോലി ആരംഭിക്കുന്നതിനാൽ റെയിൽവെ ഗേറ്റ് വഴിയുള്ള യാത്ര പൂർണമായി നിരോധിക്കും. ഗുരുവായൂരിൽ നിന്ന് തൃശൂർ ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങൾ ബാബു ലോഡ്ജ് വഴിയും തൃശൂർ ഭാഗത്ത് നിന്ന് ഗുരുവായൂരിലേക്ക് വരുന്ന വാഹനങ്ങൾ തൈക്കാട് ചാട്ടുകുളം റോഡ് വഴി കോട്ടപ്പടിയിലെത്തി ഗുരുവായൂരിലേക്ക് എത്താവുന്നതാണ്.
മേൽപ്പാലത്തിന്റെ ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചു. പാലത്തിന്റെ ഒരു വശത്തെ സ്ലാബ് കോണ്‍ക്രീറ്റിംഗ് പ്രവൃത്തി ഒക്ടോബറിൽ പൂർത്തിയാവും. മേൽപ്പാലവുമായി ബന്ധപെട്ട് ആർബിഡി സികെ യുടെ മുഴവൻ പ്രവൃത്തികളും ഡിസംബർ 31 ന് മുന്‍പു പൂർത്തീകരിക്കും.
പാലത്തിനു മുകളിലുള്ള ഗർഡറുകൾ സ്ഥാപിക്കുന്നതിന് ലക്നോയിലുള്ള റെയിൽവെയുടെ സാങ്കേതിക വിഭാഗത്തിന്റെ അനുമതി ലഭിക്കണം. ഇതിനുശേഷം പാളത്തിനു മുകളിലുള്ള ഗർഡറുകൾ സ്ഥാപിച്ചാലാണ് പാളത്തിന്റെ നിർമാണം പൂർത്തിയാവുക.