കൊരട്ടി: "മുത്തിക്കൊരു പൂവൻ കുല’ പദ്ധതിക്കായി സൗജന്യ വാഴക്കന്നുകൾ വിതരണത്തിനൊരുക്കി കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി ഫാമിലി യൂണിയൻ കേന്ദ്രസമിതി. ദേവാലയത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് പൂവൻകായ മുത്തിക്ക് സമർപ്പിക്കൽ.
തിരുനാളിനു മുന്നോടിയായി ഇടവകയിലെ ഓരോ കുടുംബങ്ങൾക്ക് രണ്ടു വാഴകന്നുകൾ നൽകുകയും പാകമായാൽ അതിലൊന്ന് മുത്തിക്ക് സമർപ്പിക്കുക എന്നതായിരുന്നു മുൻ വർഷങ്ങളിൽ നടപ്പിലാക്കി വന്ന രീതി. കൃഷിയിടത്തിൽ നട്ടു പരിപാലിച്ച് അധ്വാനത്തിന്റെ ഫലം നേർച്ചയായി അപരനു പകുത്തു നൽകുക എന്ന വിശാല കാഴ്ചപ്പാടാണ് പദ്ധതിക്കു പിന്നിൽ. കർണാടകയിൽ നിന്നെത്തിച്ച അത്യുൽപ്പാദനശേഷിയുള്ള പതിനായിരം വാഴക്കന്നുകളാണ് സൗജന്യമായി വിതരണത്തിനൊരുക്കിയത്. ഇടവകയിലെ മുഴുവൻ കുടുംബങ്ങൾക്കും ഇതര മതസ്ഥർക്കും പുറമെ ഫൊറോനയ്ക്ക് കീഴിലുള്ള 17 പള്ളികളിൽ മൂന്നൂറു വാഴക്കന്നുകൾ വീതം വിതരണം ചെയ്തു. ഫൊറോന വികാരി ഫാ. ജോസ് ഇടശേരി വാഴക്കന്നുകളുടെ വെഞ്ചിരിപ്പ് കർമം നിർവഹിച്ചു. പള്ളി ട്രസ്റ്റിമാരായ നിജു ജോയ്, ജോഫി നാൽപ്പാട്ട്, കേന്ദ്രസമിതി വൈസ് ചെയർമാൻ പൗലോസ് കണ്ണന്പുഴ, കേന്ദ്രസമിതി ഭാരവാഹികളായ ആൽബിൻ പൗലോസ്, ഷാജു കള്ളിയത്തുപറന്പിൽ, ജോമോൻ ജോസ് എന്നിവരും സന്നിഹിതരായിരുന്നു.