ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രവർത്തന മികവ് പരിശോധിച്ച് സംസ്ഥാന തലത്തിൽ ഗ്രേഡ് നിശ്ചയിക്കുന്ന സ്റ്റേറ്റ് അസസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ സെന്റർ (എസ്എഎസി)ന്റെ വിദഗ്ധ സംഘത്തിന്റെ രണ്ടു ദിവസത്തെ സന്ദർശനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പൂർത്തിയായി.
കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കലാലയങ്ങളുടെ ഗവേഷണ പ്രവർത്തനങ്ങളും പഠന പാഠ്യേതര പ്രവർത്തനങ്ങളിലെ മികവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ സ്ഥാപിതമായതാണ് എസ്എഎസി.
ദേശീയതലത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവ് പരിശോധിക്കുന്ന ബോഡിയായ എൻഎഎസി മുൻ അധ്യക്ഷൻ പ്രഫ. രംഗനാഥ ഗൗഢ ചെയർമാനായ വിദഗ്ധ സമിതിയിൽ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ പ്രഫ. സാബു കെ. തോമസ്, കേരള ചരിത്ര ഗവേഷണ കൗണ്‍സിൽ അധ്യക്ഷൻ ഡോ. മൈക്കിൾ തരകൻ, കേരള കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ടി.കെ. നാരായണൻ, കുസാറ്റ് പ്രോവൈസ് ചാൻസലർ പ്രഫ. വി.ജി. ശങ്കരൻ എന്നിവർ അംഗങ്ങളായിരുന്നു. വിദഗ്ധ സമിതിയെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ നിന്നുള്ള പ്രതിനിധി സംഘത്തെയും കോളജ് മാനേജർ, പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.