ചാലക്കുടി: സർബത്ത് കുടിക്കാൻ വന്നയാൾ ബേക്കറി ഉടമയെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ സൗത്ത് ജംഗ്ഷനിലെ കുരിയൻ ബേക്കറി ഉടമ തെക്കൻ വീട്ടിൽ ജോസ്മോനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമിയെ അടുത്ത കടയുടമകളും നാട്ടുകാരും ചേർന്നു പിടികൂടി പോലീസിനു കൈമാറി. തമിഴ്നാട് നല്ലതോട് ചിന്നന്പലം സ്വദേശി കൃഷ്ണ മൂർത്തി (35) യെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം ഉണ്ടായത്. മാനസിക വിഭ്രാന്തിയുള്ളയാളാ ണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.