ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിൽ ലോക മുള ദിനത്തിനോടനുബന്ധിച്ചു കാർബണ്‍ ന്യൂട്രൽ ക്യാന്പസ് പദ്ധതി നടപ്പിലാക്കി. ഈ പദ്ധതിയുടെ ഭാഗമായി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യമായി നൽകിയ മുള തൈകളുടെ വിതരണോദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ആശ തോമസിനു നൽകി നിർവഹിച്ചു.
അന്തരീക്ഷത്തിലെ കാർബണ്‍ ഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ പുറന്തള്ളിക്കൊണ്ട് നമ്മുടെ പാരിസ്ഥിതിക ഘടന നിലനിർത്തുന്നതിൽ വലിയ പങ്ക് മുളകൾക്കുണ്ട്. ഈ പ്രാധാന്യം വിദ്യാർഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതിനും മുള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സസ്യശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചത്.