തൃശൂർ: മൂന്നു വർഷത്തിൽ അധികമായി ചേരാതിരുന്ന ജില്ലാ എൽപിജി ഓപ്പണ്‍ ഫോറം ഉടൻ വിളിച്ചുകൂട്ടാൻ ജില്ലാ കളക്ടർ ഹരിത വി. കുമാർ ജില്ലാ സപ്ലൈ ഓഫീസർക്കു നിർദേശം നൽകി. സർക്കാർ നിർദേശം അനുസരിച്ചു മൂന്നു മാസത്തിൽ ഒരിക്കൽ എൽപിജി ഓപ്പണ്‍ ഫോറം വിളിച്ചു കൂട്ടേണ്ടതുണ്ട്.
എന്നാൽ തൃശൂർ ജില്ലയിൽ ഓപ്പണ്‍ ഫോറം ചേർന്നിട്ട് മൂന്നു വർഷത്തിൽ അധികമായി. എൽ പി ജി വിതരണവുമായി ബന്ധപ്പെട്ട് ഒരുപാട് പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. ഓപ്പണ്‍ ഫോറം കൂടാത്തതിനാൽ അവ പരിഹരിക്കുവാൻ കഴിയുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃശൂർ ജില്ലാ ഉപഭോക്തൃ സമിതി പ്രസിഡന്റ് ജെയിംസ് മുട്ടിക്കൽ നൽകിയ നിവേദനം പരിഗണിച്ചാണ് എൽപിജി ഓപ്പണ്‍ ഫോറം ഉടൻ വിളിച്ചു ചേർക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയത്.