പെരിന്തൽമണ്ണ: ജില്ലാ എംപ്ലോയ്ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ നസ്റ ആർട്സ് സയൻസ് കോളജിൽ ‘ഉന്നതി 2022’ എന്ന പേരിൽ ജോബ് ഫെയർ സംഘടിപ്പിച്ചു. ജോബ് ഫെയറിലൂടെ 118 ഉദ്യോഗാർഥികൾക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു. 343 പേരെ വിവിധ കന്പനികൾ ഷോർട്ട് ലിസ്റ്റ് ചെയ്തതായും അറിയിച്ചു. ജോബ് ഫെയർ മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ കെ.ശൈലേഷ് അധ്യക്ഷത വഹിച്ചു.
നസ്റ കോളജ് മാനേജർ എ.എ റൗഫ്, പ്രിൻസിപ്പൽ പി.സുബൈർ, വൈസ് പ്രിൻസിപ്പൽ ഡോക്ടർ എം.നിഖിൽ, പ്ലേസ്മെന്റ് ഓഫീസർ ഫയാസ് ഹബീബ്, എംപ്ലോയ്മെന്റ് ഓഫീസർമാരായ എ.ടി പ്രേമ കുമാരി, സുനിത എസ് വർമ്മ, എൻ.ഹേമ കുമാരി എന്നിവർ പ്രസംഗിച്ചു.