കൊച്ചി: പാരന്റ്സ് അസോസിയേഷന് ഫോര്‍ ഇന്റലക്ച്വലി ഡിസേബിള്‍ഡിന്റെ (പെയ്ഡ്) രണ്ടാം സംസ്ഥാന സമ്മേളനവും ജനറല്‍ ബോഡിയും ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്നു. പൊതുസമ്മേളനം മേയര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന് എംഎല്‍എ സ്പെഷല്‍ സ്കൂള്‍ മേഖലയില്‍ മികച്ച സേവനം ചെയ്ത വ്യക്തികളേയും 40 വര്‍ഷത്തിനു മുകളില്‍ പ്രവര്‍ത്തിച്ച സ്പെഷല്‍ സ്കൂളുകളേയും 35 വര്‍ഷത്തിനു മുകളില്‍ സേവനമനുഷ്ഠിച്ച അധ്യാപകരെയും അന്തര്‍ദേശീയ കായിക താരമായ മെറിന് ഏലിയാസിനെയും ആദരിച്ചു.
പെയ്ഡ് സംസ്ഥാന പ്രസിഡന്റ് കെ.എം. ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിനിധി സമ്മേളനം എയ്ഡ് സംസ്ഥാന ചെയര്മാന് ഫാ. റോയ് വടക്കേല്‍ ഉദ്ഘാടനം ചെയ്തു. പെയ്ഡ് സെക്രട്ടറി സ്മിത ഡിക്സണ്‍, ട്രഷറര്‍ ജെന്നി തോമസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ബേബി തോമസ്, എയ്ഡ് വൈസ് ചെയര്‍പേഴ്സണ്‍ സുശീല കുര്യച്ചന്, എം.സി. ജോസഫ്, ഷൗക്കത്തലി എന്നിവര്‍ പ്രസംഗിച്ചു. പെയ്സ് സംസ്ഥാന പ്രസിഡന്റായി കെ.എം. ജോര്‍ജിനെയും സംസ്ഥാന സെക്രട്ടറിയായി സ്മിത ഡിക്സണേയും തെരഞ്ഞെടുത്തു.