അങ്കമാലി : ലയേൺസ് ക്ലബ് ഓഫ് അങ്കമാലി പ്രവർത്തനം ആരംഭിച്ച് 50 വർഷം പിന്നിടുന്നതിന്റെ ഭാഗമായി 50 നിർധന യുവതികളുടെ വിവാഹത്തിന് ധന സഹായം നൽകാൻ തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു. പത്ത് വർഷം പൂർത്തിയാക്കുന്ന ലയൺസ് ക്ലബ് ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെയാണ് വിവാഹത്തിനായി സഹായധനം നൽകുക.
ജാതിമതഭേദമന്യേ മുൻഗണന റേഷൻ കാർഡ് കൈവശമുള്ള നിർധന കുടുംബത്തിൽപ്പെട്ട യുവതികളിൽ നിന്നാണ് അങ്കമാലി ലയൺസ് ക്ലബിന്റെ സുവർണ മംഗല്യം-2023 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്.
മത സ്ഥാപനങ്ങൾ, സാമുദായിക സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകൾ, അനാഥാലയങ്ങൾ തുടങ്ങിയവയിലൂടെ നിശ്ചയിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അർഹരായ അപേക്ഷകരിൽനിന്നും ആദ്യം വിവാഹം നിശ്ചയിച്ചുറപ്പിക്കുന്ന അമ്പത് യുവതികൾക്കായിരിക്കും സമൂഹ വിവാഹ പദ്ധതിയിൽ പ്രാഥമിക പരിഗണന നൽകുക. ഒരു ലക്ഷം രൂപയുടെ വിവാഹ സഹായമാണ് നൽകുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സൗജന്യ വിവാഹ പദ്ധതിയിൽ അപേക്ഷിക്കുവാൻ താത്പര്യമുള്ളവർ റേഷൻ കാർഡ്, ആധാർ കാർഡ് തുടങ്ങിയ രേഖകളുടെ കോപ്പികളും ജനപ്രതിനിധികളുടെയും മതാധികാരികളുടെയോ സമുദായ സംഘടനാധികാരികളുടെ പത്രങ്ങളും സഹിതം അങ്കമാലി ലയൺസ് ക്ലബ് സുവർണമംഗലം-2023 , ദി അന്ത്യോദയ', എംസി റോഡ് അങ്കമാലി -683572 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കേണ്ടതാണ് .
പദ്ധതിയുടെ വിശദവിവരങ്ങൾക്ക് 9388607010, 9349789528, 9846474768 എന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. ഒക്ടോബർ 31 മുൻപ് അപേക്ഷ നൽകേണ്ടതാണ്.വാർത്താ സമ്മേളനത്തിൽ പീറ്റർ തെറ്റയിൽ, എ.ബി. വിജയകുമാർ, പ്രവീൺ കുമാർ, പോൾ മുണ്ടാടൻ, ഡേവീസ് പാത്താടൻ തുടങ്ങിയവർ പങ്കെടുത്തു.