കൊച്ചി: ഫാർമസിസ്റ്റുകളുടെ സേവനം വിലമതിക്കാനാകാത്തതാണെന്നും ആരോഗ്യ രംഗത്തിനാകെ കരുത്താണെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ കേരള ഘടകത്തിന്റെയും അമൃത സ്കൂൾ ഓഫ് ഫാർമസിയുടെയും നേതൃത്വത്തിൽ അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച ലോക ഫാർമസിസ്റ്റ് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ കേരള ഘടകം വൈസ് പ്രസിഡന്റ് എം.പി. ജോർജ് അധ്യക്ഷത വഹിച്ചു. അമൃത സ്കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. വിശാൽ മർവാ, അമൃത സ്കൂൾ ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. എം. സബിത, ഐപിഎ കേരള ഘടകം സെക്രട്ടറി ഡോ. ജോൺ ജോസഫ്, ഡോ. സി.ഐ. ജോളി, ഡോ. ഡേവിഡ് ജോസഫ്, എൻ.എസ്. അലക്സാണ്ടർ, എം.ആർ. പ്രദീപ്, പി.കെ. ഹരികുമാർ, ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ അംഗം കെ.ആർ. ദിനേഷ് കുമാർ, ഡോ. മുഹമ്മദ് ഹിഷാം, സച്ചിൻ ജി നായർ എന്നിവർ പ്രസംഗിച്ചു. ഫാർമസി മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.