പെരുമ്പാവൂര്‍: സരിഗയുടെ 30-ാമത് സംസ്ഥാന നാടകോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും. 10 നാടക സമിതികളാണ് തുടര്‍ച്ചയായി നടക്കുന്ന നാടകോത്സവത്തില്‍ പങ്കെടുക്കുന്നത്.
വളളുവനാട് നാദത്തിന്റെ പ്രകാശം പരത്തുന്ന വീട്, തിരുവനന്തപുരം നമ്മള് നാടകക്കാരുടെ മധുര നെല്ലിക്ക, കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി, കാഞ്ഞിരപ്പള്ളി അമലയുടെ കടലാസിലെ ആന, തിരുവനന്തപുരം ശ്രീനന്ദനയുടെ ബാലരമ, ആറ്റിങ്ങല്‍ ശ്രീധന്യയുടെ ലക്ഷ്യം, ചങ്ങനാശേരി അണിയറയുടെ നാലുവരിപ്പാത, നെയ്യാറ്റിന്‍കര സ്വദേശാഭിമാനിയുടെ കോഴിപ്പോര്, എറണാകുളം ചൈത്രതാരയുടെ ഞാന്‍, കൊല്ലം അനശ്വരയുടെ അമ്മ മനസ് എന്നീ നാടകങ്ങള്‍ മേളയില്‍ അരങ്ങേറുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്മാന് അഡ്വ. എന്‍.സി. മോഹനന്, കണ്‍വീനര്‍ ഷാജി സരിഗ, ഫാസ് പ്രസിഡന്റ് ഐമുറി വേണു, കല പ്രസിഡന്റ് ബി. മണി, എം.ഇ. അസീസ്, ബിജു രസിക എന്നിവര്‍ അറിയിച്ചു. എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ പെരുമ്പാവൂര്‍ ഫാസ് ഓഡിറ്റോറിയത്തിലാണ് നാടകാവതരണം.
കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ പ്രതിസന്ധിയിലായ കലാകാരന്മാര്ക്കൊരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെയാണ് നാടകോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.