വരാപ്പുഴ: സെന്റ് ജോർജ്സ് എച്ച്എസ്എസ് പുത്തൻപള്ളി എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൻഎസ്എസ് ദിനാചരണവും ഫ്രീഡം വാൾ ഉദ്ഘാടനവും വി കെയർ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി തുടങ്ങിയ 'ഫ്രീഡം വാളിന്റെ' ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. അലക്സ് കാട്ടേഴത്ത് നിർവഹിച്ചു. സാമൂഹിക നീതി വകുപ്പുമായി സഹകരിച്ച് എൻഎസ്എസ് യൂണിറ്റ് നടപ്പിലാക്കുന്ന അശരണരായ ഗുരുതര രോഗികൾക്കുള്ള ചികിത്സാ പദ്ധതിയായ വി കെയർ പദ്ധതിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ എലിസബത്ത് ജോസഫ് നിർവഹിച്ചു. വാർഡ് മെമ്പർ ഷീലാ ടെല്ലസ് മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക തെരേസ ബിന്ദു, പിടിഎ പ്രസിഡന്റ് ജൂജൻ വില്ലി, പ്രോഗ്രാം ഓഫീസേഴ്സ് പി.എസ്. ബിന്ദു,ഡിജോ തോമസ് എന്നിവർ പ്രസംഗിച്ചു.