മൂവാറ്റുപുഴ: നഗരസഭയുടെ കീഴിലുള്ള ഷോപ്പിംഗ് കോംപ്ലക്സുകളുടെ അന്യായമായി വർധിപ്പിച്ച വാടക വർധന അധികാരികൾ പിൻവലിക്കണമെന്ന് മൂവാറ്റുപുഴ മർച്ചന്റ് യൂത്ത് വിംഗ് പ്രമേയം പാസാക്കി.
മൂവാറ്റുപുഴ മർച്ചന്റ് യൂത്ത് വിംഗിന്റെ വാർഷിക പൊതുയോഗത്തിലാണ് പ്രമേയം പാസാക്കിയത്. വാർഷിക പൊതുയോഗം മൂവാറ്റുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി.എം. ആരിഫ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഗോപൻ കലൂർ മുഖ്യപ്രഭാഷണം നടത്തി. ജോബി മുണ്ടയ്ക്കൽ, ഡീൻ ജോണ് എന്നിവർ പ്രസംഗിച്ചു.
വാർഷിക പൊതുയോഗത്തിൽ 19 അംഗ ഭരണസമിതിയേയും പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. പി.വി.എം. ആരിഫ്-പ്രസിഡന്റ്, സജിൻ ബാലകൃഷ്ണൻ, സ്വരാജ് എസ്. നായർ-വൈസ് പ്രസിഡന്റുമാർ, ജോബി മുണ്ടയ്ക്കൽ-ജനറൽ സെക്രട്ടറി, മുജീബ് റഹ്മാൻ, ഡീൻ ജോണ്-ജോയിന്റ് സെക്രട്ടറിമാർ, സാദിഖ് അലി- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.