വാഴക്കുളം: കെഎസ്ആർടിസിയുടെ ഏകദിന വിനോദസഞ്ചാര പദ്ധതിയുമായി സഹകരിച്ച് ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മലക്കപ്പാറയിലേയ്ക്ക് വിനോദയാത്ര നടത്തി.
അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ യാത്ര ഉദ്ഘാടനം ചെയ്തു. മലയാറ്റൂർ, വെറ്റിലപ്പാറ പ്ലാന്റേഷൻ, അതിരപ്പിള്ളി, വാഴച്ചാൽ വഴി ഉൾവനത്തിലൂടെ 60 കിലോമീറ്റർ സഞ്ചരിച്ചാണ് മലക്കപ്പാറയിലെത്തിയത്.
കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം ഏകദിന വിനോദ സഞ്ചാര പദ്ധതിയിലെ യാത്രയിലൂടെ വന്യജീവികളെ തൊട്ടടുത്തു കാണുന്നതിനുള്ള അവസരം യാത്രികർക്കു ലഭിച്ചതായി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.