ആലുവ: ഒക്ടോബർ ഒന്നുമുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചുകൊണ്ട് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ജീവനക്കാരും കുടുംബാംഗങ്ങളും ചേർന്ന് ജില്ലാ ഓഫീസ് മാർച്ച് നടത്തി.
12 മണിക്കൂർ ജോലിയടക്കമുള്ള നിർദേശങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ സമരം ആരംഭിക്കുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി. ആലുവ ഡിപ്പോയിലെ കെഎസ്ആർടിസി ജില്ലാ ഓഫീസ് മുന്നിൽ നടന്ന ധർണ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. ഷാജി അധ്യക്ഷനായി.
തായിക്കാട്ടുകര റീജണൽ വർക്ക്ഷോപ്പിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിം കുട്ടി ഫ്ലാഗ് ഓഫ് ചെയ്തു.