കൂത്താട്ടുകുളം: കേളി ഫൈൻ ആർട്സ് സൊസൈറ്റി ആഭിമുഖ്യത്തിൽ ‘ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ’ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എൻ. പ്രഭകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ഷിബി ബേബി, സെക്രട്ടറി എ.വി. മനോജ്, കെ. ചന്ദ്രശേഖരൻ , എം.കെ. രാജു, ഉത്രജ ജയേഷ്, ബിനോയ് അഗസ്റ്റിൻ, എന്നിവർ പ്രസംഗിച്ചു.