പിറവം: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെ തകർക്കുന്ന കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ പിറവത്ത് പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തി.
തൊഴിലുറപ്പു പദ്ധതി വിഹിതം വെട്ടിക്കുറച്ചത് പുനസ്ഥാപിക്കുക, തൊഴിൽദിനങ്ങൾ ഇരുന്നൂറാക്കുക, കൂലി അറുന്നൂറ് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സിപിഎം ഏരിയ കമ്മിറ്റിയംഗം പി.എസ്. മോഹനൻ ധർണ ഉദ്ഘാടനം ചെയ്തു. പിറവം വില്ലേജ് സമിതി പ്രസിഡന്റ് ഗ്രേസി പോൾ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മറ്റിയംഗം സി.കെ. പ്രകാശ്, ലോക്കൽ സെക്രട്ടറി ടി.കെ. തോമസ്, കെ.ആർ. ശശി, എം.കെ. രാജൻ, സോമൻ വല്ലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.