മട്ടാഞ്ചേരി: ലോക ടൂറിസം ദിനത്തിൽ കൊച്ചിയിലെത്തുന്ന സഞ്ചാരികളെ മൈലാഞ്ചിയിട്ട് സ്വീകരിക്കുമെന്ന് ടുറിസം ഏജൻസികൾ. 27നാണ് ലോക വിനോദസഞ്ചാര ദിനം. പൈതൃകനഗരി ടൂറിസം കേന്ദ്രങ്ങളായ ഫോർട്ടുകൊച്ചി മട്ടാഞ്ചേരി മേഖലകളി ലെത്തുന്ന വിനോദസഞ്ചാരികളെയാണ് മൈലാഞ്ചിയിട്ട് സ്വീകരിക്കുന്നത്.
കൊച്ചിയുടെ മൈലാഞ്ചി സവിശേഷതകളുടെ പ്രചരണാർഥമാണ് പരിപാടി. ജില്ലാ ടുറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) ,കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസെറ്റി, എന്നിവർ സംയുക്തമായാണ് മൈലാഞ്ചിയിടൽ പദ്ധതി നടപ്പിലാക്കുന്നത്. മട്ടാഞ്ചേരി കൊട്ടാരവളപ്പിൽ രാവിലെ ഒൻപത് മുതൽ പതിനൊന്ന് വരെയാണ് മൈലാഞ്ചിയിടൽ നടക്കുകയെന്ന് സൊസൈറ്റി ഭാരവാഹി ബോണി തോമസ് പറഞ്ഞു.