മൂവാറ്റുപുഴ: നഗരസഭ എട്ടാം വാർഡ് മാർക്കറ്റ് അങ്കണവാടിയിൽ ന്യൂട്രിഗാർഡനു തുടക്കമായി. അങ്കണവാടി അധ്യാപിക പി.എം. സൗദ, ഹെൽപ്പർ സി.കെ. ഷീല, പരിസരവാസികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഗ്രോബാഗിൽ പച്ചക്കറി വിത്തുകൾ പാകി നഗരസഭാംഗം ഫൗസിയ അലി ഉദ്ഘാടനം നിർവഹിച്ചു. അങ്കണവാടി കുട്ടികളുടെ ഭക്ഷണത്തിൽ വിഷരഹിത പച്ചക്കറികൾ ഉൾപ്പെടുത്തുന്നതിന് തുടക്കംകുറിച്ചാണ് വാർഡിൽ പരിപാടി സംഘടിപ്പിച്ചത്.
അങ്കണവാടി കുട്ടികളെക്കൂടി ഉൾപ്പെടുത്തി കൃഷിയുടെ പലഘട്ടങ്ങൾ, അതിന്റെ പരിപാലനം പൈതൽ കൃഷി എന്ന രൂപേണ പഠിപ്പിക്കുകയും ചെയ്യുമെന്ന് അങ്കണവാടി അധ്യാപിക അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികളും പരിസരവാസികളും ചേർന്ന് ഗ്രോ ബാഗുകളിൽ വിവിധയിനം പച്ചക്കറി വിത്തുകൾ പാകി.