കൊച്ചി: ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 10ന് രാവിലെ 10ന് കളക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളിലാണ് മത്സരം. 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
ഒരു സ്കൂളിനെ പ്രതിനിധീകരിച്ച് രണ്ടു പേരടങ്ങിയ ടീമിനെയാണ് നിയോഗിക്കേണ്ടത്. ഗാന്ധിജി ജീവിതം, ദര്‍ശനം, പ്രവര്‍ത്തനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി മലയാളത്തിലായിരിക്കും ക്വിസ്. പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ അന്നേദിവസം രാവിലെ 10നു മുമ്പ് സ്കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം സ്പാര്‍ക്ക് ഹാളില്‍ എത്തണം. വിവരങ്ങൾക്ക് ഫോണ്‍: 0484 2354208, 9447574604.