കൊരട്ടി: കൊരട്ടി കോനൂരിൽ അഖില കേരള ഓണക്കളി മത്സരം നാളെ രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കും. പ്രശസ്ത ടീമുകളായ നടന കലാവേദി പൊഞ്ഞനം കാട്ടൂർ, നിസരി കലാഭവൻ നടവരന്പ്, ഭരതം ആർട്സ് ഇരിങ്ങാലക്കുട എന്നീ ടീമുകൾ അണിനിരക്കും.
സിനിമാതാരങ്ങളായ സിജു വിത്സൻ, കൈലാഷ്, നീരജ് മാധവൻ, ഹരിശ്രീ അശോകൻ, സരയു മോഹൻ, അപർണദാസ്, ശ്രീരേഖ, നീന കുറുപ്പ്, സംവിധായകൻ വിനയൻ, പുല്ലാങ്കുഴൽ വിദഗ്ധൻ രാജേഷ് ചേർത്തല, തിരക്കഥാകൃത്ത് അഭയകുമാർ എന്നിവർ അതിഥികളായി എത്തുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പി.സി. ബിജു, അഡ്വ. കെ.ആർ.സുമേഷ്, സിന്ധു ജയരാജ്, ഡേവീസ് പാറേക്കാടൻ, പി.ആർ ശ്രീജിത്ത്, ടി.എസ്. ബിബിൻ എന്നിവർ അറിയിച്ചു.
ഓണക്കളി വേദിയിൽ ഡോ. ആർഎൽവി രാമകൃഷ്ണൻ, ശ്രീരേഖ സന്ദീപ്, അനാമിക അജിത്കുമാർ എന്നിവർക്ക് പ്രതിഭാ പുരസ്കാരം സമർപ്പിക്കും. മത്സരത്തിൽ മികച്ച പാട്ടുകാരൻ, മികച്ച കളിക്കാരൻ, ഭാവി താരം എന്നിങ്ങനെ പ്രത്യേക അവാർഡുകളും ഒരുക്കിയിട്ടുണ്ട്. ഒരു ടീമിൽ 40 - 50 കലാകാരന്മാരാണ് അണിനിരക്കുക.