ചാലക്കുടി: നഗരസഭയിലെ 32,33 വാർഡുകളിലെ അയ്യങ്കാളി തൊഴിലുറപ്പ് പ്രവർത്തകരുടെ രണ്ടുമാസം മുൻപ് ആരംഭിച്ച കൂട്ടായ പരിശ്രമത്തിനൊടുവിൽ വിജയ രാഘവപുരത്ത് മനോഹരമായ പൂന്തോട്ടമൊരുങ്ങി.
വാർഡ് വികസനസമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ സഹകരണത്തോടെയാണ് രണ്ട് സ്ഥലങ്ങളിലായി ഇവിടെ പൂകൃഷി ആരംഭിച്ചത്. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള 1500 ഓളം ഹൈബ്രീഡ് ഇനത്തിൽപെട്ട ചെണ്ടുമല്ലി തൈകൾ നട്ടു. ഓണക്കാലത്തെ പ്രതീക്ഷിച്ചാണ് പൂകൃഷി ആരംഭിച്ചതെങ്കിലും കുറച്ച് സമയം വൈകിയതിനാലും മഴ ഇടക്ക് ശക്തമായതിനാലും പൂ വിരിയുന്നതിന് കാലതാമസം വന്നിരുന്നു. എങ്കിലും പൂകൃഷിയിൽ നിന്നുള്ള സാന്പത്തിക ലാഭത്തേക്കാൾ മനോഹരമായ പൂന്തോട്ടം ഉണ്ടാക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയിലാണ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും.
ഇപ്പോൾ പൂ കച്ചവട സ്ഥാപനങ്ങൾ ദിവസേന ആവശ്യത്തിനുള്ള പൂക്കൾ കൊണ്ടുപോവുകയാണ്.
പൂകൃഷിയുടെ വിളവെടുപ്പ് സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലർ ഷിബു വാലപ്പൻ അധ്യക്ഷനായി. ആലീസ് ഷിബു, സൂസമ്മ ആന്റണി, പ്രീതി ബാബു, ആനി പോൾ, കെ.എസ്. സുനോജ്, വൽസൻ ചന്പക്കര, എൻ.എൻ. നൈജ, നീന, ഷാജി മഠത്തിപറന്പിൽ, ഇന്ദിര ബാബു, പോൾസി ബാബു, രേഖ ഗോപി, സിന്ധു ജയരാജ്, മഞ്ചു ഷിബു എന്നിവർ പ്രസംഗിച്ചു.