അതിരപ്പിള്ളി: വാഴച്ചാലിൽ കാട്ടാനയുടെ മുൻപിൽ അകപ്പെട്ട ആദിവാസി ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണു പരിക്കേറ്റു.
വാഴച്ചാൽ ആദിവാസി കോളനിയിൽ താമസിക്കുന്ന സാജ(55)നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലുമണിയോടെ വാഴച്ചാൽ ഇരുന്പ് പാലത്തിൽ വച്ചാണ് സംഭവം ഉണ്ടായത്. ഷാജനും ഭാര്യയും മറ്റ് ആദിവാസികളും ഒന്നിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്പോൾ കാട്ടാനയുടെ മുൻപിൽ അകപ്പെടുകയായിരുന്നു.
കാട്ടാന ഓടിപ്പിക്കുന്നതിനിടയിൽ കാട്ടാനയുടെ കാലിനു അരികിൽവീണ ഷാജനെ കാട്ടാന ആക്രമിക്കാതെ മടങ്ങി. വീഴ്ചയിൽ ഷാജനു പരിക്കേൽക്കുകയായിരുന്നു