കൊരട്ടി: പത്മഭൂഷണ്‍ കുഴൂർ നാരായണമാരാരുടെ 11-ാമത് വാർഷിക അനുസ്മരണവും അദ്ദേഹത്തിന്റെ സ്മരണാർഥം പദ്മഭൂഷണ്‍ കുഴൂർ നാരായണമാരാർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ഗുരുശ്രേഷ്ഠ പുരസ്കാര സമർപ്പണവും ഇന്ന് വൈകീട്ട് മൂന്നിന് കൊരട്ടിയിൽവച്ചു നടക്കും.
പത്മഭൂഷണ്‍ കുഴൂർ നാരായണമാരാർ സ്മാരക കൊരട്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽവച്ച് നടക്കുന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ നൽകുന്ന ഗുരുശ്രേഷ്ഠ പുരസ്കാരം ഈ വർഷം പ്രസിദ്ധ കൊന്പുവാദകൻ മച്ചാട്ടു ഉണ്ണിക്ക് ചടങ്ങിൽവച്ചു നൽകും.
55,555 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഗുരുശ്രേഷ്ഠ പുരസ്കാരം. ചടങ്ങിനോടനുബന്ധിച്ച് സോപന സംഗീതം, മേളം, തായന്പക, പഞ്ചവാദ്യം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.
കൊരട്ടി പഞ്ചായത്ത് ലൈബ്രറിയുടെയും സമത സാംസ്കാരിക വേദിയുടെയും സഹകരണത്തോടെയാണ് പരിപാടി നടക്കുക.