തൃശൂർ: സമസ്തമേഖലയിലും സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കാൻ ജില്ലാതല സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിനാഘോഷം നാളെ തൃശൂര്‍ കൈറ്റ് ജില്ലാ ഓഫീസില്‍ നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റും സ്വാതന്ത്ര്യ വിജ്ഞാന മേഖലയില്‍ പ്രവർത്തിക്കുന്ന ഡിഎകെഎഫും സംയുക്തമായി രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലുവരെയാണു ദിനാചരണം.
സംസ്ഥാനതല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ രാവിലെ പത്തിനു മന്ത്രി വി. ശിവന്‍കുട്ടി നിർവഹിക്കും. തുടർന്ന് ജില്ലയില്‍ വീഡിയോ എഡിറ്റിംഗ് (കെഡിയന് ലൈവ്) പരിശീലനം സംഘടിപ്പിക്കും.
ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ പൊതുജനങ്ങള്‍ക്കായി ഓപ്പണ്‍ സെഷനുകളും സ്വതന്ത്ര സോഫ്റ്റ്വെയർ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്ത് നല്കുന്ന ഇന്‍സ്റ്റാള്‍ ഫെസ്റ്റും സംഘടിപ്പിക്കും.
സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിന പോർട്ടലായ www.kite. kerala.gov.in/SFDay2022 വഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന 70 പേർക്ക് ജില്ലയില്‍ സൗജന്യമായി പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരവും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും നല്‍കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വർ സാദത്ത് അറിയിച്ചു.
മറ്റു ജില്ലകളില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് നടത്തുന്ന പരിശീലന പരിപാടികളും പോർട്ടലില്‍ തത്സമയം ലൈവായി നല്‍കും. ജില്ലയിലെ പരിശീലന പരിപാടിയില്‍ കെഎഫ്ആർഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എ.വി. രഘു മുഖ്യാതിഥിയാകും. തൃശൂര്‍ കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ സി. വിനോദ് ആണ് റിസോഴ്സ് പേഴ്സൺ.