തൃശൂർ: നഗരത്തിലെ പ്രധാന റോഡുകളിൽ സന്ദർശനം നടത്തി ജില്ലാ കളക്ടർ ഹരിത വി. കുമാർ. കോർപറേഷന്റെയും പിഡബ്ല്യൂഡിയുടെയും വാട്ടർ അഥോറിട്ടിയുടെയും വിവിധ പ്രവൃത്തികൾ നടക്കു ന്ന റോഡുകളിലാണ് കളക്ടർ സന്ദർശനം നടത്തിയത്. മേയർ എം.കെ. വർഗീസും കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.
എല്ലാ പ്രവൃത്തികളും അടുത്ത മാസം പത്തിനു മുന്പ് പൂർത്തിയാക്കണമെന്ന് കളക്ടർ നിർദേശിച്ചു. കോർപറേഷന്റെ പരിധിയിൽ വരുന്ന പട്ടാളം റോഡ്, ശക്തൻ സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, റോഡ്, പാട്ടുരായ്ക്കൽ, പൂങ്കുന്നം, രാമനിലയത്തിന്റെ ഭാഗം, പടിഞ്ഞാറെ കോട്ട, പിഡബ്ല്യുഡി പ്രവൃത്തി നടക്കുന്ന മാന്ദാമംഗലം, നെല്ലിക്കുന്ന് റോഡുകളാണ് സന്ദർശനം നടത്തിയത്.
നിലവിൽ നടന്നുകൊണ്ടിരി ക്കുന്ന പ്രവൃത്തികൾ ഇരുവരും വിലയിരുത്തി. വാട്ടർ അഥോറിറ്റി യുടെ പണിനടക്കുന്ന നെല്ലിക്കുന്ന് റോഡിന്റെ പൈപ്പ് ലൈനിന്റെ ചോർച്ച ഇന്നു രാത്രിയോടെയും മാന്ദാമംഗലം റോഡിന്റെ നാളെ രാത്രിയോടെയും പൂർത്തിയാക്കണമെന്ന് കളക്ടർ നിർദേശിച്ചു. പ്രധാന ഏരിയകളിൽ ഇന്റർലോക്ക് ചെയ്യാൻ ആലോചനയുണ്ടെന്നു കളക്ടർ പറഞ്ഞു.