പുന്നയൂർക്കുളം: വനിതാ സുഹൃത്തിനെ അന്വേഷിച്ചെത്തിയ യുവാവിനെ മർദിച്ച സംഭവത്തിൽ രണ്ടുപേരെ സിഐ വി. വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു. മന്ദംകുന്നിലുള്ള യുവതിയുടെ വീട്ടിലേക്കാണ് പുതുപൊന്നാനിയിലുള്ള യുവാവ് വന്നിരുന്നത്. യുവതിയുടെ ബന്ധുക്കളായ ചിലർ ചേർന്ന് ഇയാളെ മർദിക്കുകയും അവശനായി റോഡ് തള്ളുകയും ചെയ്തുവത്രെ. പരിക്കേറ്റ പുതുപൊന്നാനി സ്വദേശി മുബ്ഷീർ എന്ന യുവാവിനെ പോലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുസംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
ഗ്യാസ് സിലിണ്ടർ നിറച്ച ലോറിക്കു പുറകിൽ ചരക്കുലോറി ഇടിച്ചു
പുന്നയൂർക്കുളം: ദേശീയപാത അണ്ടത്തോട് ഫെഡറൽ ബാങ്കിനു സമീപം രാത്രിയിൽ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടർ നിറച്ച ലോറിക്കു പുറകിൽ ചരക്കുകയറ്റി വന്നിരുന്ന മറ്റൊരു ലോറി ഇടിച്ചു. സിലിണ്ടർ ലോറിയിലെ ഡ്രൈവർ ഉറക്കത്തിലായിരുന്നു. വലിയ ശബ്ദംകേട്ട് ചെന്നുനോക്കിയപ്പോഴാണ് മറ്റൊരു ലോറി പുറകിൽ ഇടിച്ചു നിൽക്കുന്നതുകണ്ടത്. ചരക്കുലോറിയിലെ ഡ്രൈവർ വയനാട് സ്വദേശി ശരത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.