പുന്നംപറന്പ്: കിട്ടലപ്പൂവം സെന്റ് മേരീസ് സൂബോറോ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലെ കൊളത്താശേരി പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവായുടെ ദേവാലയത്തിലെ തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. ഇന്നു വൈകീട്ട് 4.30. ന് തിരുനാൾ കൊടിയേറ്റ്, തുടർന്ന് സന്ധ്യാനമസ്കാരം, ഫാ.ജിജു വർഗീസ് തണ്ണിക്കോട്ടിൽ സന്ദേശവും നൽകും. തുടർന്ന് പ്രദക്ഷിണം, നേർച്ചവിതരണം.
തിരുനാൾദിനമായ നാളെ രാവിലെ 8.15ന് വി.കുർബാനയ്ക്ക് ഫാ.ഗ്ലിന്റോ വർഗീസ് മുഖ്യകാർമികനാകും. തുടർന്ന് പ്രസംഗം, കുരിശിങ്കലേക്ക് പ്രദക്ഷിണം, ആശീർവാദം, നേർച്ചവിതരണം എന്നിവ നടക്കും. ചടങ്ങുകൾക്ക് ഫാ.രാജു മർക്കോസ്, ട്രസ്റ്റിമാരായ ബേബി വേളൂക്കര, ജിബു കുരുന്പേൽ, ബേബി കൊടിയാട്ടിൽ, സെക്രട്ടറി ബിജു ഐക്കരകുടി എന്നിവർ നേതൃത്വം നൽകും.