പെരുമ്പാവൂർ: കൂവപ്പടിയിലുള്ള സ്വകാര്യ റൈസ് മില്ലിലെ വർക്ക് ഷോപ്പിൽ സീലിംഗിനായി നിരത്തിയ പ്ലൈവുഡ് ഷീറ്റിന് തീ പിടിച്ചു. പണി പൂർത്തിയായികൊണ്ടിരിക്കുന്ന വർക്ക് ഷോപ്പിലെ 20 അടിയോളം ഉയരത്തിൽ സ്ഥാപിച്ചിച്ച പ്ലൈവുഡ് ഷീറ്റുകൾക്കാണ് ഇന്നലെ രാവിലെ 11.15ഓടെ തീപിടിച്ചത്. പെരുമ്പാവൂർ അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബി.സി. ജോഷി എന്നിവരുടെ നേതൃതത്തിൽ മൂന്ന് യൂണിറ്റ് പ്രവർത്തിച്ചാണ് തീ പൂർണമായും അണച്ചത്.
സേനയുടെ സമയോജിത ഇടപെടൽ മൂലം കമ്പനിയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നില്ല. 3,000 സ്ക്വയർ ഫീറ്റോളം വിസ്തീർണമുള്ളതാണ് കെട്ടിടം. സേനാംഗങ്ങളായ പി.എസ്. ഉമേഷ്, പി.സുബ്രഹ്മണ്യൻ, എ.പി.സി. ജാസ്, ടി.ആർ. അജേഷ്, എസ്.വി. ശ്രീകുട്ടൻ ,കെ. സുധീർ, ജെ. ഉജേഷ് എന്നിവർ ചേർന്നാണ് തീയണച്ചത്.