കൊച്ചി: കൊച്ചി കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതിയിലെ രണ്ട് ഒഴിവുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടിലും യുഡിഎഫിന് ജയം. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ രജനി മണിയും മേഴ്സി ടീച്ചറും 15 വോട്ടുകള്‍ വീതം നേടി സ്ഥിരം സമിതിയില്‍ സീറ്റുറപ്പിച്ചു.
ബിജെപി സ്ഥാനാര്‍ഥി പത്മകുമാരിക്ക് അഞ്ചു വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇതോടെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി.
നാല് വീതമാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അംഗബലം. ബിജെപിയുടെ അംഗബലം രണ്ടില്‍ നിന്ന് ഒന്നായി കുറഞ്ഞു. എല്‍ഡിഎഫിന് ചെയര്മാന് സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ബിജെപിയുടെ പിന്തുണയോ അല്ലെങ്കില്‍ നറുക്കെടുപ്പില്‍ വിജയിക്കുകയോ വേണം.
ബിജെപി ആര്‍ക്കും പിന്തുണ നല്‍കിയില്ലെങ്കില്‍ ടോസിലൂടെ വിജയിക്കുന്ന പാര്‍ട്ടിക്ക് അധ്യക്ഷ സ്ഥാനം ലഭിക്കും.
എല്‍ഡിഎഫിന് അഞ്ചംഗങ്ങളാണ് സമിതിയില്‍ ഉണ്ടായിരുന്നത്. ഒരംഗം രാജിവച്ച് ടാക്സ് കമ്മിറ്റിയില്‍ ചേര്‍ന്നതോടെ അംഗബലം നാലായി കുറഞ്ഞു. ബിജെപിയുടെ രണ്ട് അംഗമുണ്ടായിരുന്നു.
ഇതില്‍ ഒരാള്‍ മരണപ്പെട്ടതോടെയാണ് സമിതിയില്‍ ഒഴിവ് വന്നത്. ഇതിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
നിലവില്‍ നാല് സമിതികള്‍ എല്‍ഡിഎഫിനുണ്ട്. രണ്ട് സമിതികള്‍ യുഡിഎഫിനും.
നികുതികാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം ബിജെപ്പിക്കാണെങ്കിലും നിലവില്‍ ബിജെപി അംഗബലം രണ്ടായി കുറഞ്ഞു. നാല് അംഗങ്ങളുള്ള യുഡിഎഫ് 27 ന് അവിശ്വാസം കൊണ്ടുവരാനിരിക്കെയാണ്. അവിശ്വാസം പാസായാൽ ടാക്സ് സമിതിയും യുഡിഎഫിന് പിടിച്ചെടുക്കാം.