ആലുവ: അന്തരിച്ച മുൻ എംഎൽഎ കെ. മുഹമ്മദാലിക്ക് ആദരാഞ്ജലിയർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവ പാലസിനു മുന്നിലെ കെ. മുഹമ്മദാലിയുടെ വസതിയിൽ ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് അദ്ദേഹമെത്തിയത്.
കെ. മുഹമ്മദാലിയുടെ ഭാര്യ നസിംബീവി, മക്കളായ നിഷാദ് അലി, അറാഫത്ത് അലി, മരുമക്കളായ ഷെൽന നിഷാദ്, ഫാത്തിമ റെയ്സ എന്നിവരെ സന്ദർശിച്ചു. ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും ഒപ്പമുണ്ടായിരുന്നു. ഷെൽന കഴിഞ്ഞ നിയമസഭയിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. ആലുവ മേഖലയിൽ ഹർത്താൽ അനുകൂലികൾ അക്രമം അഴിച്ചുവിടുന്നതിനിടയിലാണ് മുഖ്യമന്ത്രി ആലുവ പാലസിൽ എത്തിയത്.