ആമ്പല്ലൂർ: സ്വന്തമായി ഇംഗ്ലീഷ് കഥാപുസ്തകം പ്രസിദ്ധപ്പെടുത്തി ഏഴാം ക്ലാസ് വിദ്യാർഥിനി. ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് യുപി സ്കൂളിലെ ശ്രേയ ബി. ചൗധരിയാണ് "അഡ്വഞ്ചേഴ്സ് ഓഫ് കിക്കി' എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചത്. കിക്കി എന്ന കോഴിക്കുഞ്ഞിന്റെ കഥയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കോവിഡ് കാലത്തെ ഓൺലൈൻ ഇംഗ്ലീഷ് ക്ലാസിലൂടെയാണ് ശ്രേയ എഴുത്തിന്റെ മേഖലയിലേക്കു ചുവടുവച്ചത്. ചെന്നൈ ക്ലവർ ഫോക്സ് പബ്ലിഷിംഗ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിച്ചത്. എഴുത്തിൽ താത്പര്യമുള്ള ശ്രേയ പുതിയ കഥകളുടെ പണിപ്പുരയിലാണ്.
എടയ്ക്കാട്ടുവയൽ ശാന്തിസദനത്തിൽ ഭൂപേഷ് കുമാർ ചൗധരിയുടെയും എസ്. സൂര്യയുടേയും മകളാണ് ശ്രേയ. എസ്ബിഐ തിരുവനന്തപുരം ലോക്കൽ ഹെഡ് ഓഫീസ് ചീഫ് മാനേജരാണ് ഭൂപേഷ് കുമാർ. ബാങ്കിന്റെ വെച്ചൂർ ബ്രാഞ്ച് മാനേജരാണ് സൂര്യ. സഹോദരി ശ്രുതി ബി.ചൗധരി നാലാം ക്ലാസിൽ പഠിക്കുന്നു. ആമസോൺ, കിൻഡിൽ, ഫ്ലിപ്കാർട്ട് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പുസ്തകം ലഭിക്കും.