കല്ലൂർക്കാട്: കല്ലൂർക്കാട് കോസ്മോ പൊളിറ്റൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മരുതൂർ യുപി സ്കൂളിൽ കുട്ടികളിൽ വായനശീലം വളർത്തുന്നതിന് എന്റെ പുസ്തകം എന്റെ എഴുത്തുപെട്ടി എന്ന പദ്ധതിക്ക് തുടക്കമായി. ലൈബ്രറിയിൽ നിന്ന് കുട്ടികൾക്ക് വായിക്കുവാനുള്ള പുസ്തകങ്ങൾ എല്ലാ മാസവും എത്തിച്ചു നൽകും. വായിച്ച പുസ്തകങ്ങളെകുറിച്ച് കുട്ടികൾ ആസ്വാദനകുറിപ്പുകൾ തയാറാക്കി ലൈബ്രറിയിൽനിന്ന് കൊടുത്തിട്ടുള്ള എഴുത്തുപെട്ടിയിൽ നിക്ഷേപിക്കാം.
കുറിപ്പുകൾ പരിശോധിച്ച് എല്ലാ മാസവും മികച്ച മൂന്നു കുറിപ്പുകൾക്ക് സമ്മാനം നൽകുന്ന പദ്ധതിയാണ് എന്റെ പുസ്തകം എന്റെ എഴുത്തുപെട്ടി. മരുതൂർ യുപി സ്ക്കൂളിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം കല്ലൂർക്കാട് ക്ഷീരോദ്പാദക സംഘം പ്രസിഡന്റ് ആർ.സി. ഫ്രാൻസിസ് നിർവഹിച്ചു. എസ്എംസി ചെയർമാനും ലൈബ്രറി കമ്മിറ്റിയംഗവുമായ അജയ് വേണു പെരിങ്ങാശേരി അധ്യക്ഷത വഹിച്ചു.
ജില്ലാ ലൈബ്രറി കൗണ്‍സിൽ അംഗവും സ്കൂളിലെ പൂർവ വിദ്യാർഥി സംഘടന ചെയർമാനുമായ കെ.കെ. ജയേഷ് പദ്ധതി വിശദീകരിച്ചു. ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി കമ്മിറ്റിയംഗം സോയ് സോമൻ, അധ്യാപികമാരായ രശ്മി, രജനി എന്നിവർ പ്രസംഗിച്ചു.