നെടുങ്കണ്ടം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പടെ മൂന്നു പേരെ മദ്യപിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കോളജില്‍ കയറാതെ പെണ്‍കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം പോവുകയായിരുന്നു. 16 വയസുകാരിയായ പെണ്‍കുട്ടിയോടൊപ്പം രണ്ട് 18 വയസുകാരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ വീട്ടിലെത്തി മൂവരും ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് യുവാവിന്റെ വീട്ടിലെത്തി പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി വീട്ടില്‍നിന്നു ഇട്ടുകൊണ്ടുവന്ന കോളജ് യൂണിഫോം ബാഗില്‍നിന്നു കണ്ടെത്തി.
സംഭവത്തെത്തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിക്ക് കൗണ്‍സലിംഗ് നല്കി. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിട്ടയച്ചതായി പോലീസ് പറഞ്ഞു.