അങ്കമാലി: ജോലി ചെയ്യുന്നതിനിടെ അതിഥിത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ലൂട്ടട്ട് മൽത്തിയ(52) ആണ് മരിച്ചത്. കിടങ്ങൂരിലെ വീട്ടിൽ ഭിത്തി തേപ്പിനിടയ്ക്കാണ് കുഴഞ്ഞുവീണത്. ബുധനാഴ്ചയായിരുന്നു സംഭവം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി എംബാം ചെയ്യുന്നതിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടർന്ന് വിമാനത്തിൽ നാട്ടിലെത്തിക്കും.