തൃശൂർ: സെന്റ് തോമസ് കോളജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റും ഇന്നോവേഷൻ സെന്ററും ഈക്വൽ ഓപ്പർച്ച്യൂണിറ്റി സെല്ലും സംയുക്തമായി കോലഴി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർക്കായി ടൈം ടു ഷൈൻ എന്ന സ്ത്രീ ശാക്തീകരണ എൽഇഡി ഉൽപ്പന്ന നിർമാണ പരിശീലനം നടത്തി. 30 അംഗങ്ങൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. എൽഇഡി ബൾബുകൾ, ട്യൂബുകൾ, സ്റ്റാറുകൾ എന്നിവ അവർ നിർമിച്ചു.
എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ഫാ. കെ.എ. മാർട്ടിൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ അൽഫോൻസ മാത്യു, സിന്ധു ജോർജ്, മേരി ഹെർബർട്ട്, റമീള രവീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ഡോ. റാണി സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി. ഫിസിക്സ് വിഭാഗം തലവൻ ഡോ. ജോ കിഴക്കൂടൻ പരിശീലന പരിപാടിക്കു നേതൃത്വം നൽകി.