കുന്നംകുളം: പഴഞ്ഞി ഗവണ്മെന്റ് സ്കൂളിലെ മൂന്ന് വിദ്യാർഥികൾ കത്തെഴുതിവച്ച് നാടുവിട്ടു. ആനപാപ്പാൻമാരാകണമെന്നാണ് ആഗ്രഹമെന്നും അതിനായി കോട്ടയത്തേയ്ക്കു പോകുകയാണെന്നുമാണ് കത്തിൽ പറയുന്നത്. പൊലീസ് തപ്പിവരേണ്ടെന്നും കത്തിൽ പറയുന്നുണ്ട്. പഴഞ്ഞി ഗവണ്മെന്റ് സ്കൂളിലെ മൂന്ന് എട്ടാംക്ലാസ് വിദ്യാർഥികളാണ് ഒരു കത്തെഴുതിവച്ച് യാത്ര പോയത്. ഞങ്ങൾ നാടുവിട്ടുപോകുകയാണ്. ആനപ്പാപ്പാൻ ആകാൻ പോകുകയാണ്. മാസത്തിലൊരിക്കൽ വീട്ടിൽ വരാമെന്നും കത്തിൽ പറയുന്നു. കുട്ടികൾ കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് ബസ് കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കുന്നുകളും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.