പാവറട്ടി: മഴയും വെള്ളത്തിന്റെ ഒഴുക്കും കുറഞ്ഞതോടെ പാടൂർ ഇടിയഞ്ചിറ റെഗുലേറ്ററിന്റെ ഷട്ടറുകൾ അടച്ചു തുടങ്ങി. പുഴയിലെ ഉപ്പുവെള്ളം കെഎൽഡിസി കനലിലേക്കു കയറുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഷട്ടറുകൾ അടക്കാൻ തുടങ്ങിയത്. കനാലിലെ ജലനിരപ്പ് താഴ്ന്നാൽ വേലിയേറ്റത്തിൽ പുഴയിൽ നിന്നും ഉപ്പുവെള്ളം കനാലിലേക്കു കയറും. എളവള്ളി പഞ്ചായത്തിന്റെ ജലനിധി കുടിവെള്ള പദ്ധതിയുടെ ജല സ്രോതസ് കെഎൽസിസി കനാലാണ്.
സമീപത്തെ പാടശേഖരങ്ങളിലേക്കും ഉപ്പുവെള്ളം കയറാൻ സാധ്യതയുണ്ട്. 32 ഷട്ടറുകൾ ആണ് റെഗുലേറ്ററിന് ഉള്ളത്. ചില ഷട്ടറുകൾ തകരാറും മൂലം ക്രൈയിൻ ഉപയോഗിച്ച് അടക്കേണ്ട അവസ്ഥയാണ്. ഏനാമാവ് ഇടിയഞ്ചിറ റെഗുലേറ്റർ നിർമാണ പ്രവർത്തനങ്ങൾക്ക് ടെൻഡർ നടപടികൾ പൂർത്തീകരിക്കാത്തത് മൂലം പുനർനിർമാണ പ്രവർത്തനങ്ങൾ നീളുകയാണ്. ക്രെയിൻ ഉപയോഗിച്ച് റെഗുലേറ്ററിന്റെ ഷട്ടറുകൾ അടക്കുവാനും തുറക്കുവാനും മണിക്കൂറുകൾ വേണ്ടിവരുന്നതു മൂലം ബണ്ട് റോഡിലൂടെയുള്ള ഗതാഗതം തടസപ്പെടുകയും ചെയ്യും.