എളവള്ളി: എളവള്ളി പഞ്ചായത്തിലെ കൊച്ചിൻ ഫ്രോണ്ടിയർ തോടിനോടു ചേർന്നുള്ള ബണ്ട് റോഡ് തകർന്ന് യാത്ര ദുഷ്കരമായി. സമീപത്തെ വീടുകളും അപകട ഭീഷിണിയിൽ. ഇരുപതോളം കുടുംബങ്ങൾ യാത്രക്കു പ്രധാമായും ആശ്രയിക്കുന്ന ഏക റോഡാണിത്. ബണ്ട് റോഡ് ശക്തിപ്പെടുത്തണമെന്നതു പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു.
നാട്ടുകാരുടെ നിരന്തര അഭ്യർഥനയെ തുടർന്ന് നവീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത് റോഡിൽ വലിയ മെറ്റൽ അടിക്കുകയും ചെയ്തു. എന്നാൽ, അത് റോളർ ഓടിച്ച് സഞ്ചാര യോഗ്യമാക്കാത്തതുമൂലം യാത്ര കൂടുതൽ ദുഷ്കരമായി. ഓട്ടോ അടക്കമുള്ള ഒരു വാഹനവും ഈ റോഡിലൂടെ വരുവാൻ സാധിക്കുന്നില്ല. ഭവനങ്ങളിൽ വാഹനങ്ങൾ ഉള്ളവർ പോലും അത്യാവശ്യത്തിനു പുറത്തേയ്ക്ക് എടുക്കുവാൻ സാധിക്കാത്ത അവസ്ഥയിലാണ്. ആശുപത്രി ആവശ്യങ്ങൾക്കുപോലും വാഹനം കൊണ്ടു പോകാൻ സാധിക്കുന്നില്ലന്ന് നാട്ടുകാരായ കെ.വി വാസു പരാതിപെട്ടു.
യാത്രാദുരിതം നേരിട്ടിരുന്ന പ്രദേശവാസികൾക്കു കൊച്ചിൻ ഫ്രോണ്ടിയർ തോടിനോടു ചേർന്നുള്ള ബണ്ട് റോഡിന്റെ അരികു കഴിഞ്ഞ ദിവസം തകർന്നതോടെ വീടുകൾ പോലും അപകടാവസ്ഥയിലായി. തകർന്ന ബണ്ട് റോഡ് പുനർനിർമിച്ചു സുരക്ഷിതമാക്കാൻ എളവള്ളി ഗ്രാമപഞ്ചായത്ത് അധികൃതർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നു വീട്ടമ്മയായ വൽസല അനൂപ് ആവശ്യപ്പെട്ടു. സാധാരണക്കാരും തൊഴിലാളികളും കൂടുതൽ താമസിക്കുന്ന പ്രദേശത്തെ ബണ്ട് റോഡ് പുനർനിർമിക്കുന്നതിലും സുരക്ഷിതമാക്കുന്നതിലും എളവള്ളി പഞ്ചായത്ത് അധികൃതർ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന് എളവള്ളി മണ്ഡലം പ്രസിഡന്റും പൊതു പ്രവർത്തകനുമായ സി.ജെ. സ്റ്റാൻലി ആരോപിച്ചു. ചരിത്ര പ്രാധാന്യമുള്ള കൊച്ചിൻ ഫ്രോണ്ടിയർ തോടിനോട് ചേർന്നുള്ള ബണ്ട് റോഡിന്റെ സുരക്ഷിതത്വവും സഞ്ചാര സൗകര്യവും ഉറപ്പു വരുത്തണമെന്നത് ഒരു ഗ്രാമത്തിന്റെ മുഴുവൻ ആവശ്യമാണ്.