കേച്ചേരി: ചൂണ്ടൽ പഞ്ചായത്ത് 2022-2023 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി സംഘടിപ്പിക്കുന്ന ചരിത്ര സാംസ്കാരി കോത്സവത്തിനു തുടക്കമാവുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം, സ്ത്രീപക്ഷ നവകേരളം എന്നീ പദ്ധതികളിലൂന്നി, പഞ്ചായത്തിലെ 18 വാർഡുകളിലും ഗ്രാമോത്സവങ്ങളാണ് നടക്കുക. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നു വരെ നീളുന്ന ചരിത്ര സാംസ്ക്കാരി കോത്സവത്തിൽ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമി നാറുകൾ, കലാ-കായിക സാഹിത്യമത്സരങ്ങൾ, വിളംബര ജാഥ, ഘോഷയാത്ര, മദ്യ-മയക്കുമരുന്ന് ബോധവത്ക്കരണ ക്ലാസുകൾ, കാർഷിക വിജ്ഞാന സദസ്സ്, മാലിന്യമുക്ത പഞ്ചായത്ത് എന്നിവയും നടത്തും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്കൊപ്പം വിദ്യാഭ്യാസ സാംസ്ക്കാരിക - ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ- തൊഴിലുറപ്പ് അങ്കണവാടി- ആശാ- പ്രവർത്തകർ, വ്യാപാരി- പെൻഷൻ-പ്രവാസി സംഘടനകൾ, വായനശാല- കലാ-സാംസ്കാരിക സംഘടനകൾ എന്നിവരും ഉത്സവത്തിൽ അണിചേരും.
മുന്നൊരുക്കപ്രവർത്തനങ്ങൾക്കായി ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ ചെയർമാനായും പഞ്ചായത്ത് ആസൂത്രണ സമിതി അംഗം എം.ബി. പ്രവീണ്‍ ജനൽ കണ്‍വീനറായും 501 അംഗ സംഘാടകസമിതിയാണു രൂപീകരിച്ചത്. കേച്ചേരി സിറ്റി മഹൽ ഓഡിറേറാറിയത്തിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് പി.ടി. ജോസ് വിശദീകരണവും ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.സി. സെബാസ്റ്റ്യൻ മാസ്റ്റർ ആമുഖ പ്രഭാഷണവും നടത്തി.