മറ്റത്തൂർ: കുറഞ്ഞ ദിവസം കൊണ്ട് തങ്ങളുടെ ബൂത്തുകളിലെ വോട്ടർമാരുടെ വോട്ടർ ഐഡി കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന ജോലി പൂർത്തീകരിച്ചു ദന്പതികൾ മാതൃകയായി.
പുതുക്കാട് മണ്ഡലത്തിലെ മറ്റത്തൂർ വില്ലേജിൽ ഉൾപ്പെടുന്ന 168 -ാം നന്പർ ബൂത്തിലെ ബിഎൽഒ ആയ പ്രദീപ് ചൂരക്കാടനും ഭാര്യയും 169-ാം നന്പർ ബൂത്തിലെ ബിഎൽഒ ആയ സിജി പ്രദീപുമാണ് ഈ നേട്ടത്തിനർഹരായത്. 1300 വോട്ടർമാരുള്ള 168 ാം ബൂത്തിൽ പത്തു ദിവസം കൊണ്ടാണ് പ്രദീപ് ആധാർ- വോട്ടർ ഐഡി കാർഡുകളുടെ ലിങ്കിംഗ് പൂർത്തീകരിച്ചത്.
979 വോട്ടർമാരുള്ള 169 ാം നന്പർ ബൂത്തിൽ സിജി പ്രദീപ് ഒന്പതു ദിവസം കൊണ്ടും ഈ ജോലി പൂർത്തീകരിച്ചു. കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഹരിത വി. കുമാർ ഇരുവരേയും ഉപഹാരം നൽകി അനുമോദിച്ചു.