അന്നമനട: നാഷണൽ എംപ്ലോയ്മെൻറ് വകുപ്പ്, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെൻറർ തൃശൂർ, അന്നമനട ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ നാളെ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അന്നമനട വി എം ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് നടക്കുന്ന പ്രതീക്ഷ 2022 മെഗാ ജോബ് ഫെയർ വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അധ്യക്ഷത വഹിക്കും. ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ എം ശിവദാസൻ പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവീസ് മാസ്റ്റർ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൻ എന്നിവർ മുഖ്യാതിഥികളാകും.
ത്രിതല പഞ്ചായത്ത് പ്രതിനിധികളും മറ്റും സന്നിഹിതരാകും. 32 സ്റ്റാളുകളിലായി 32 സ്വകാര്യ കന്പനികൾ ഉദ്യോഗാർഥികളുമായി കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർഥിക്ക് മൂന്നോ നാലോ കന്പനികളുമായി കൂടിക്കാഴ്ച നടത്താനാകും. 1500 പേർക്ക് തൊഴിൽ നൽകുകയാണ് ഫെയറിന്റെ ലക്ഷ്യം. രാവിലെ ഒൻപതിന് രജിസ്റ്റ്രേഷൻ ആരംഭിക്കും. ഭക്ഷണം അടക്കം എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. ഓണ്‍ലൈനിൽ 1000, കുടുംബശ്രീ വഴി 600 പേർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേരളത്തിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് ഇത്തരം മേളയൊരുക്കുന്നത്. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള പ്രത്യേക കേന്ദ്രത്തിൽ 250 രൂപ കൊടുത്ത് രജിസ്റ്റർ ചെയ്താൽ സോഫ്റ്റ് സ്കിൽ അടക്കമുള്ള പരിശീലനങ്ങൾ നൽകി ഉദ്യോഗാർഥികളെ വിവിധ ജോലികളിലേക്കു പ്രാപ്തരാക്കുകയും ജോലിക്കായി സഹായം നൽകുകയും ചെയ്യുമെന്ന് എംപ്ലോയ്മെൻറ് ഓഫീസർ വൊക്കേഷൻ ഗൈഡൻസ് തൃശൂർ വി.എം. ഹംസ അറിയിച്ചു. ആരോഗ്യ മേഖല, ടെലിക്കോം, ഓട്ടോമൊബൈൽ, ബിപിഒ, ഐടി സ്ഥാപനങ്ങൾ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, ബാങ്കിംഗ്, നോണ്‍ ബാങ്കിംഗ്, ഓഫീസ് അഡ്മിനിസ്ട്രേഷൻ തുടങ്ങി 32 കന്പനികളാണ് ജോബ് ഫെയറിലുണ്ടാകുകയെന്നും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ച അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, വി.എം. ഹംസ, ടി.കെ. സതീശൻ, സിന്ധു ജയൻ, ടി.വി. സുരേഷ്കുമാർ തുടങ്ങിയവർ അറിയിച്ചു.