കയ്പമംഗലം: കരവിരുതിൽ ഒരുങ്ങുന്നത് വർണ വസന്തം. പഠനത്തിൽ മാത്രമല്ല ചിത്രകലയിലും മികവിന്റെ "എ ഗ്രേഡ്' കരസ്ഥമാക്കി പ്ലസ്ടു വിദ്യാർഥിനി.
കയ്പമംഗലം കൂരിക്കുഴി മൂലംകണ്ണം പറന്പിൽ ഷാഫി, ഹസീന ദന്പതികളുടെ മകൾ ആത്വിഫ സുരയ്യയാണ് വരകളിൽ വർണം ചാർത്തി ശ്രദ്ധ നേടുന്നത്. മതിലകം സെന്റ് ജോസഫ് സ്കൂളിൽ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്. പെൻസിൽ ഡ്രോയിംഗ്, ക്രയോണ്‍സ്, ഫാബ്രിക് കളർ, വാട്ടർ കളർ, വാൾ പെയിന്റിംഗ് എന്നിവയിൽ തന്റേ തായ കഴിവ് തെളിയിച്ചിട്ടുണ്ട്.
പ്രകൃതി സൗന്ദര്യവും കാർട്ടൂണ്‍ കഥാപാത്രങ്ങളും പ്രശസ്തരായവരുടെ ചിത്രങ്ങളും കണ്മുന്നിൽ കാണുന്നതെല്ലാം ലൈവായി വരച്ച് കാട്ടിയും ശ്രദ്ധ നേടി. വാടാനപ്പള്ളി സർഗ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചിത്രരചന പഠിച്ചു. സ്കൂൾ കലോത്സവം അടക്കം നിരവധി മത്സരങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. വര പ്രൊഫഷനായി കാണുന്നതിനാൽ ബർത്ത് ഡേ ഗിഫ്റ്റുകളായും പരസ്യത്തിനായും ചിത്രങ്ങൾ വരച്ചുനൽകുന്നു. പഠനത്തിലും മിടുക്കിയായ ആത്വിഫയ്ക്ക് ലോ കോളേജ് ലക്ച്ചറർ ആകണമെന്നാണ് ആഗ്രഹം.