തൊടുപുഴ: തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ പിടിഎ പ്രസിഡന്റ് ആയിരുന്ന ജോണ്സണ് വെള്ളാപ്പുഴയുടെ സ്മരണാർഥം വടംവലി മത്സരം സംഘടിപ്പിച്ചു. രക്ഷിതാക്കളെയും വിദ്യാർഥികളെയും അധ്യാപകരെയും കോർത്തിണക്കി സ്കൂളിന്റെ ജനകീയ അടിത്തറ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വടംവലി മത്സരം സംഘടിപ്പിച്ചത്. രാവിലെ ആരംഭിച്ച പ്രാഥമിക ലീഗ് മത്സരം എഇഒ ഷീബ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എട്ട് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ജോണ്സണ് വെള്ളാപ്പുഴ അനുസ്മരണം സ്കൂൾ മാനേജർ റവ.ഡോ. സ്റ്റാൻലി കുന്നേൽ നിർവഹിച്ചു. സമാപന സമ്മേളനം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.
ഒന്നാം സ്ഥാനം നേടിയ ടീമിന് 10,001 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 5001 രൂപയും ട്രോഫിയും മൂന്നാം സ്ഥാനം നേടിയവർക്ക് 3001 രൂപയും ട്രോഫിയും സമ്മാനിച്ചു. ഹെഡ്മാസ്റ്റർ ടി.എൽ. ജോസഫ്, സംഘാടക സമിതി ഭാരവാഹികളായ അനീഷ് ജോർജ്, ജിൻസ് കെ. ജോസ്, ബിജു മാത്യു, പ്രിൻസ് അഗസ്റ്റിൻ, നിസാർ ഹമീദ്, പിടിഎ പ്രസിഡന്റ് റോയി തോമസ് , എംപിടിഎ പ്രസിഡന്റ് ഡിന്പിൾ വിനോദ് , വെള്ളാപ്പുഴ ട്രസ്റ്റ് കണ്‍വീനർ ജീസ് ജോണ്സണ് വെള്ളാപ്പുഴ ആർ.മിനിമോൾ, ബിന്ദു ഒലിയപ്പുറം എന്നിവർ പ്രസംഗിച്ചു.