ചെറുതോണി: പികെഎസ് സംസ്ഥാന ജാഥയ്ക്ക് 24, 25 തീയതികളിൽ ജില്ലയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഭൂമി, വീട്, സ്വകാര്യമേഖലയിലും എയ്ഡഡ് മേഖലയിലും സംരക്ഷണം, മെച്ചപ്പെട്ട വിദ്യാഭ്യാസ സംരക്ഷണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പികെഎസ് സംസ്ഥാന കമ്മfറ്റി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പ്രചാരണ ജാഥയ്ക്കാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകുന്നത്. ഒക്ടോബർ മൂന്നിന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിനു മുന്നോടിയായ പ്രചരണ ജാഥയാണ് ഇടുക്കിയിലെത്തുന്നത്.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ. സോമപ്രസാദ് ക്യാപ്റ്റനും സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു വൈസ്ക്യാപ്റ്റനും വി. ആർ. ശാലിനി മാനേജരും മുൻ എംപി എസ്. അജയകുമാർ, അഡ്വ. കെ.ശാന്തകുമാരി എംഎൽഎ, സി.കെ. ഗിരിജ എന്നിവർ അംഗങ്ങളുമായ പ്രചാരണ ജാഥ 15 ന് കാസർഗോഡു നിന്നുമാണ് ആരംഭിച്ചത്. 24 ന് വൈകുന്നേരം നാലിന് മറയൂരിൽ എത്തുന്ന ജാഥയ്ക്ക് വരവേൽപ്പ് നൽകും. 25 ന് മൂന്നാർ, പുളിയൻമല, ഏലപ്പാറ, തൊടുപുഴ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ജാഥ എറണാകുളം ജില്ലയിൽ പ്രവേശിക്കും.
സംവിത് എക്സിബിഷനില്‍ ഇന്ന് പ്രവേശനം ഇല്ല
ചങ്ങനാശേരി: ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ എസ്ബി കോളജിലെ സംവിത് എക്സിബിഷനില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഇന്നത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി ബുക്കു ചെയ്തവരെ എക്സിബിഷന് കമ്മിറ്റി ഭാരവാഹികള്‍ നേരിട്ടു ബന്ധപ്പെടുന്നതായിരിക്കും. വാണിജ്യ സ്റ്റാളുകള്‍ വൈകുന്നേരം ആറു മുതല്‍ രാത്രി പത്തുവരെ പ്രവര്‍ത്തിക്കും. ഫോണ്‍. 9446973020.