ന്യൂഡൽഹി: പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിൽ നിന്ന് നാലുവർഷത്തെ സ്ത്യുത്യർഹമായ സേവനങ്ങൾക്ക് ശേഷം മയൂർ വിഹാർ ഫേസ് 3 അസംപ്ഷൻ ഫൊറോനാ പള്ളിയിലേക്ക് സ്ഥലം മാറി പോകുന്ന റവ. ഫാ. അബ്രഹം ചെന്പോട്ടിക്കലിന് ഇടവക ജനങ്ങൾ സ്നേഹോഷ്മളമായ യാത്രയയപ്പു നൽകി.
ഞായറാഴ്ചത്തെ വി. കുർബാനയ്ക്കുശേഷം നടന്ന യോഗത്തിൽ എഫ്സി.സി. പ്രൊവിൻഷൽ റവ. സി. ലിൻസാ പോൾ, തോമസ് ളൂയിസ്, കുരുവിള തോമസ്, എം.എം. ജോസഫ്, റജീനാ മാത്യു, റിന്റു രാജു, റജി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗായകസംഘം അച്ചന് മംഗളാശംസകൾ നേർന്ന് ഗാനം ആലപിച്ചു. തുടർന്ന് ഇടവകയുടെ ഉപഹാരങ്ങൾ നൽകി. ഫാ. അബ്രഹാം തനിക്ക് നൽകിയ സ്നേഹത്തിനും സഹകരണത്തിനും ഇടവക ജനങ്ങൾ നന്ദി അറിയിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഫാ. അബ്രഹം ചെന്പോട്ടിക്കലിന് യാത്രയയപ്പു നൽകി
10:24 PM Jan 06, 2021 | Deepika.com