ന്യൂഡൽഹി: ടാഗോർ ഗാർഡണ്‍ നിർമ്മൽ ഹൃദയ ദേവാലത്തിലെ വികാരി ഫാ. റോണി തോപ്പിലാന്‍ ഞായറാഴ്ച്ച രാവിലെ വി. കുർബാനക്കയ്ക്കുശേഷം നടന്ന യോഗത്തിൽ വച്ചു യാത്രയയപ്പു നൽകി. വർഗീസ് തോമസ്, ജെറോം ഫെർണാണ്ടസ്, സിസ്റ്റർ മെർലിൻ, സെബാസ്റ്റ്യൻ , സെബാസ്റ്റ്യൻ സക്കറിയ, ബോബൻ ജോബ്, സണ്ണി തോമസ്, ആലീസ് ജോണ്‍, ജസ്ലിൻ ടോമി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ഫാ. റോണി ഇടവക വികാരിയായി ചുമതലയേറ്റ കഴിഞ്ഞ ഏഴു മാസങ്ങൾക്കുള്ളിൽ നൂറുദിന തിരുനാൾ ഉൾപ്പെടെ അനേകം ആത്മീയവും, സാമൂഹികവുമായ സേവനങ്ങൾ കാഴ്ചവച്ചിട്ടാണ് ഫാ. റോണിയുടെ മടക്കം. പഞ്ചാബ് ഇൻഫന്റ് ജീസസ്സ് മിഷൻ ഡയറക്ടായിട്ടാണ് അദേഹത്തിന് സ്ഥാനമാറ്റം.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഫാ. റോണി തോപ്പിലാന്‍ യാത്രയയപ്പു നൽകി
10:59 PM Jan 05, 2021 | Deepika.com