ന്യൂഡൽഹി: ഡിഎംഎ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.കെ. പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ ജനുവരി 10 ഞായറാഴ്ച നടക്കപ്പെടും. ഉച്ചകഴിഞ്ഞു 3 മുതൽ ആരംഭിക്കുന്ന കരോൾ ഗാന മത്സരത്തിൽ വിവിധ ഏരിയകൾ പങ്കെടുക്കും.
വൈകുന്നേരം 5.30ന് സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റുമാരായ മണികണ്ഠൻ കെ.വി., കെ.ജി. രാഘുനാഥൻ നായർ, ജനറൽ സെക്രട്ടറി സി ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറിയും ക്രിസ്മസ് പുതുവത്സരാഘോഷ കമ്മിറ്റി കണ്‍വീനറുമായ കെ.ജെ. ടോണി, ജോയിന്റ് കണ്‍വീനറും സഹായ ഹസ്തം കണ്‍വീനറുമായ എൻ.സി. ഷാജി, ട്രെഷറർ മാത്യു ജോസ്, ജോയിന്റ് ട്രഷറർ പി.എൻ. ഷാജി തുടങ്ങിയവർ സംസാരിക്കും.
തുടർന്ന് ഡിഎംഎയുടെ വിവിധ ഏരിയകളിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വർണ ശബളമായ കലാപരിപാടികൾ അരങ്ങേറും. കരോൾ ഗാന മത്സരത്തിന് മാത്യു ജോസ്, എൻ.സി. ഷാജി എന്നിവരും കലാപരിപാടികൾക്ക് മണികണ്ഠൻ കെവിയും പി.എൻ. ഷാജിയും നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി സി ചന്ദ്രൻ, കണ്‍വീനർ കെ.ജെ. ടോണി എന്നിവരുമായി 8800398979, 9810791770 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്മസ്, പുതുവത്സരാഘോഷം ഞായറാഴ്ച
07:57 PM Jan 05, 2021 | Deepika.com