മടങ്ങി വരവിന് നിമിത്തമായത് അവർ രണ്ടുപേർ:ശാന്തി കൃഷ്ണ

01:07 PM Feb 01, 2018 | Deepika.com
അ​ൽ​ത്താ​ഫ് സ​ലീം സം​വി​ധാ​നം ചെ​യ്യ്ത ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ ഒ​രി​ട​വേ​ള എ​ന്ന ചി​ത്ര​ത്തി​ലെ ഷീ​ല ചാ​ക്കോ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് ശ​ക്ത​മാ​യ മ​ട​ങ്ങി​വ​ര​വാ​ണ് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​നാ​യി​ക ശാ​ന്തി​കൃ​ഷ്ണ ന​ട​ത്തി​യ​ത്. ഇ​രു​പ​ത്തി​മൂ​ന്ന് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ശാ​ന്തി കൃ​ഷ്ണ സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ​ത്. സി​നി​മ​യി​ലേ​ക്കു​ള്ള ത​ന്‍റെ മ​ട​ങ്ങി വ​ര​വി​ന് കാ​ര​ണം നി​വി​ൻ പോ​ളി​യും അ​ൽ​ത്താ​ഫ് സ​ലീ​മു​മാ​ണെ​ന്നാ​ണ് ശാ​ന്തി കൃ​ഷ്ണ പ​റ​യു​ന്ന​ത്.

ശാന്തി കൃഷ്ണയുടെ വാ​ക്കു​ക​ൾ.

" ​അ​തൊ​രു നി​മി​ത്ത​മാ​ണ്. വി​വാ​ഹ സ​മ​യ​ത്ത് പു​തി​യ പ​ട​ങ്ങ​ളൊ​ന്നും ക​മ്മി​റ്റ് ചെ​യ്യ്തി​രു​ന്നി​ല്ല. കു​ടും​ബ ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ന്ന​തോ​ടെ സി​നി​മ​യി​ൽ നി​ന്നും അ​ക​ന്നു പോ​യി. നി​ർ​ണാ​യ​ക​മാ​യ പ​ല ഘ​ട്ട​ങ്ങ​ളി​ലും എ​ന്ന സ​ഹാ​യി​ച്ച​ത് സി​നി​മ​യാ​ണ്. ഇ​രു​പ​ത്തി​മൂ​ന്ന് വ​ർ​ഷ​മെ​ടു​ത്തെ​ങ്കി​ലും എ​ന്നെ ക​ര​ക​യ​റ്റി​യ​ത് സി​നി​മ​യാ​ണ്. ദൈ​വാ​ധീ​ന​മെ​ന്നു പ​റ​യാം, സി​നി​മ​യി​ലെ ആ​ര​യെ​ങ്കി​ലും വി​ളി​ച്ച് എ​നി​ക്ക് ഒ​രു ചാ​ൻ​സ് ത​രു​മോ എ​ന്നു ചോ​ദി​ച്ചു വ​ന്ന​ത​ല്ല.

നി​വി​ൻ പോ​ളി​യും അ​ൽ​ത്താ​ഫും എ​ന്നെ തെ​ര​ഞ്ഞു ക​ണ്ടു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഫേ​സ്ബു​ക്കി​ലും വാ​ട്ട്സ്ആ​പ്പി​ലു​മൊ​ക്ക​യാ​യി തെ​ര​ഞ്ഞു ക​ണ്ടു​പി​ടി​ക്ക​ണ​മെ​ങ്കി​ൽ അ​ത് ദൈ​വാ​ദീ​നം ത​ന്നെ​യ​ല്ലെ. ന​മ്മ​ൾ ഇ​ത് ചെ​യ്യ​ണ​മെ​ന്ന് എ​ഴു​തി​വെ​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ന​ട​ന്നി​രി​ക്കും. ഞ​ണ്ടു​ക​ളു​ടെ നാട്ടിൽ ഒ​രി​ട​വെ​ള​യി​ലെ ഷീ​ല ചാ​ക്കോ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ഞാ​ൻ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് നി​മി​ത്ത​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഇ​ത്രെ​യും വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം എ​നി​ക്ക് മ​ട​ങ്ങി വ​ര​നാ​യ​ത്. അ​വ​ർ​ക്ക് ആ​രെ വെ​ച്ച് വേ​ണ​മെ​ങ്കി​ലും സി​നി​മ ചെ​യ്യാ​മാ​യി​രു​ന്ന​ല്ലോ. എ​ത്ര പേ​രെ നോ​ക്കി​യി​ട്ടു​ണ്ടാ​വ​ണം. എ​ന്നി​ലേ​ക്ക് എ​ത്താ​ൻ അ​വ​ർ ഒ​രു​പാ​ട് ക​ഷ്ട​പ്പെ​ട്ടു.

ഞാ​ൻ അ​മേ​രി​ക്ക​യി​ലാ​യി​രു​ന്ന​പ്പോ​ൾ വാ​ട്ട്സ്ആ​പ്പ് വ​ഴി​യാ​ണ് ആ​ദ്യം മെ​സേ​ജ് ല​ഭി​ച്ച​ത്. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ ആ​ദ്യം ചെ​യ്യാ​നാ​വി​ല്ലെ​ന്ന് ത​ന്നെ​യാ​ണ് ക​രു​തി​യ​ത്. ഇ​ട​യ്ക്ക് നി​വി​ൻ വി​ളി​ച്ച് എ​ന്താ​യി ചേ​ച്ചി എ​ന്നു ചോ​ദി​ച്ച​പ്പോ​ൾ പി​ന്നെ ര​ണ്ടാ​മ​തൊ​ന്നു ആ​ലോ​ചി​ക്കാ​തെ ഞാ​ൻ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.​'-ശാ​ന്തി കൃ​ഷ്ണ പ​റ​ഞ്ഞു.