പ​ട്ടാ​ള​ക്കാ​ര​ന്‍റെ നീ​റു​ന്ന ക​ഥ

11:19 AM Feb 01, 2018 | Deepika.com
അ​മ്മ​വീ​ട്, ഒ​രു മ​ഹാ​ബ​ലി​പു​രാ​ണം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം എം.ജി. ദി​ലീ​പ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് എ​ന്‍റെ അ​മ്മ​യ്ക്ക്. ഫോ​ർ​ഫ്ര​ണ്ട്സ് മൂ​വി മേ​ക്കേ​ഴ്സി​നു​വേ​ണ്ടി സ​തീ​ഷ് ശ്രീ​പ​ത്മം നി​ർമി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കോ​ട്ട​യ​ത്ത് പൂ​ർ​ത്തി​യാ​യി.

അ​തി​ർ​ത്തി കാ​ക്കു​ന്ന പ​ട്ടാ​ള​ക്കാ​ര​ന്‍റെ ജീ​വി​ത​ക​ഥയാണ് ചിത്രത്തിന്‍റെ പ്രമേയം. ഷാ​ജി ഏ​ബ്ര​ഹാം ആണ് ചിത്രത്തിനായി കാമറ ചലിപ്പിച്ചത്. ശ്രീ​ധ​ര​ൻ ന​ട്ടാ​ശ്ശേ​രി രചിച്ച ഗാനങ്ങൾക്ക് സം​ഗീ​തം നൽകിയത് സു​മേ​ഷ് കൃഷ്ണയാണ്.

സീ​മ ജി ​നാ​യ​ർ, ഹ​രി​ലാ​ൽ, ബി​ന്ദു രാ​മ​ക്യ​ഷ്ണ​ൻ, സോ​മു ഗി​രി, രാ​ധാ​കൃഷ്ണ​ൻ ത​ന്പി, ബി​ജു തി​രു​വ​ല്ല, വി​ഷ്ണു, വ​ര​ദ, ശ്യാ​മ, അ​ച്ചു​ത​ൻ, ഹ​രി​ഗോ​വി​ന്ദ​ൻ, കി​ര​ണ്‍ വേ​ണു,അ​ബു, ഗോ​പാ​ലകൃഷ്ണ​ൻ, മന്മഥ​ൻ എ​ന്നി​വണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.